സന്തോഷ്മാധവന്റെ കമ്പനിയായ കൃഷി ഡവലപ്പേഴ്‌സിന് 122 ഏക്കര്‍ മിച്ചഭൂമി നല!്കാനെടുത്ത തീരുമാനത്തില്‍ മന്ത്രി അടൂര്‍ പ്രകാശിന് പങ്കില്ലെന്ന ത്വരിത പരിശോധന റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. വിജിലന്‍സ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണ് മന്ത്രി അടൂര്‍ പ്രകാശ് പങ്കില്ലെങ്കില്‍ പിന്നെങ്ങനെയാണ് ഇത് മന്ത്രിസഭയുടെ പരിഗണനയിലെത്തിയതെനന് പരിശോധിക്കണം.
വ്യവസായവകുപ്പാണ് ഇത് മന്ത്രിസഭയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് വ്യവസായവകുപ്പ് ഈ വിഷയത്തില്‍ അമിത താല്‍പര്യമടുത്തതെന്ന് അന്വേഷിക്കണമെന്നും കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെയ് 5ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമായിരിക്കും കേസ് വീണ്ടും പരിഗണിക്കുക.
