പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നല്‍കിയ രണ്ടാം സമയപരിധി ഇന്ന് അവസാനിയ്ക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്. 2003-2015 കാലയളവില്‍ സ്വാശ്രയസംഘങ്ങള്‍ക്ക് കൊടുക്കാന്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയുടെ വിതരണത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം വിജിലന്‍സ് ഭാഗികമായി ശരിവെച്ചിരുന്നു. അതേസമയം മൈക്രോ ഫിനാന്‍സിനെതിരെ പരാതിയുമായി നീങ്ങിയ വി എസിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി ശ്രമം തുടങ്ങിയിട്ടുണ്ട്. മലമ്പുഴ മണ്ഡ‍ലത്തിലെ അയ്യായിരത്തോളം മൈക്രോ ഫിനാന്‍സ് ഗുണഭോക്താക്കളെ രംഗത്തിറക്കാനാണ് എസ് എന്‍ ഡി പിയുടെ ശ്രമം.