വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഇത് വഴി 20 കോടി സര്‍ക്കാറിന് നഷ്ടമുണ്ടായെന്നാണ് പരാതി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ശരത് ചന്ദ്രന്റെ പരാതിയിലാണ് നടപടി. അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ അന്വേഷണം.