ഒളിവുജീവിതത്തിനിടെ 62-ാം വയസില്‍ വിജയ് മല്യക്ക് മൂന്നാം വിവാഹം

First Published 29, Mar 2018, 4:09 PM IST
Vijay Mallya to tie knot with  Pinky Lalwani
Highlights
  • കിംഗ് ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയിരുന്ന പിങ്കിയാണ് വധു

ദില്ലി: കോടിക്കണക്കിന് രൂപ ബാങ്കുകളെ വെട്ടിച്ച് രാജ്യം വിട്ടവിജയ് മല്യ മൂന്നാമതും വിവാഹിതാനാകുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ഒളിവ് ജീവിതത്തിനിടെയാണ് മല്യ മൂന്നാം വിവാഹത്തിനൊരുങ്ങുന്നത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയിരുന്ന പിങ്കി ലാല്‍വാനിയെയാണ് മല്യ വിവാഹം ചെയ്യാനൊരുങ്ങുന്നത്. ഒളിവു ജീവതത്തിനിടെ തന്‍റെ 62-ാം വയസിലാണ് മല്യയുടെ മൂന്നാം വിവാഹം.

കിംഗ്ഫിഷറിലെ എയര്‍ഹോസ്റ്റസ് ആയിരുന്ന സമീറ തിയാബ്ജിയെയും പിന്നീട് രേഖ മല്യയെയുമാണ് വിജയ് മല്യ വിവാഹം കഴിച്ചിരുന്നത്. 2011ൽ കിങ്ഫിഷർ എയർലൈൻസില്‍ എയർഹോസ്റ്റസായി ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് പിങ്കിയും മല്യയും തമ്മിൽ അടുക്കുന്നത്. പൊതുചടങ്ങുകളിൽ എല്ലാം വിജയ് മല്യയോടോപ്പം പിങ്കി ലാൽവാനിയും ഉണ്ടായിരുന്നു. ഇതോടെെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്. 

പിങ്കി കിംഗ്ഫിഷറിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് സാമ്പത്തികമായി തകർന്നപ്പോഴും നെടുംതൂണായി കൂ‌ടെനിന്നു പിന്തുണച്ചിരുന്നു പിങ്കി. അടുത്തിടെയാണ് ഇരുവരും ഒന്നിച്ചുള്ള മൂന്നാം വാർഷികം ആഘോഷിച്ചത്. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം ലണ്ടനിലേക്ക് മുങ്ങിയ മല്യയെ രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അവിടെ വച്ചാണ് മൂന്നാം വിവാഹം കഴിക്കുന്നത്.  62ാം വയസ്സിൽ ഇപ്പോഴത്തെ പങ്കാളിയായ പിങ്കി ലാൽവാനിയെയാണ് വിജയ് മല്യ വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്.

loader