അലിഗഡ്: ഉത്തര്‍ പ്രദേശില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആളെ നാട്ടുകാര്‍ തല്ലിക്കൊന്നു. യുപിയിലെ അലിഗഡ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. അലിഗഡിലെ ബീക്കാംപൂര്‍ വില്ലേജിലാണ് ആറുവയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

പ്രതി കുട്ടിയുടെ അച്ഛന്‍റെ കടയില്‍ ജോലി ചെയ്തിരുന്നു. ഒരു മാസം മുന്‍പ് ഇയാളെ പറഞ്ഞു വിട്ടതിലുള്ള പ്രതികാരമാണോ കൊലയ്ക്ക് കാരണമെന്നും പറയുന്നു. ബുധനാഴ്ച പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്തുള്ള പാടത്ത് നിന്ന് യുവാവിനെയും കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. പ്രകോപിതരായ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. 

കുഴഞ്ഞു വീണ ശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു. അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി ഇവിടെ വെച്ച് മരിച്ചു. പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും. പുലര്‍ച്ചെ മൂന്നു മണിയോടെ മരിക്കുകയായിരുന്നെന്നും അലിഗഡ് പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.