Asianet News MalayalamAsianet News Malayalam

പിഎന്‍ബി തട്ടിപ്പ്: വിപുല്‍ അംബാനിക്ക് ജാമ്യം

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിപുല്‍ അംബാനിക്ക് ജാമ്യം. മുംബൈ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെയുമാണ് ജാമ്യം അനുവദിച്ചത്. 

vipul ambani gets bail on pnb case
Author
Mumbai, First Published Aug 4, 2018, 5:33 PM IST

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിപുല്‍ അംബാനിക്ക് ജാമ്യം. 
മുംബൈ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും നല്‍കണം. കൂടാതെ രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെയുമാണ് ജാമ്യം അനുവദിച്ചത്. 

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിബിഐ വിപുലിനെ അറസ്റ്റു ചെയ്തത്. പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു വിപുല്‍ അംബാനി. വ്യാജരേഖ ചമച്ച് 11,400 കോടി രൂപയാണ് നീരവ് മോദി ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്.

കേസില്‍ പാലക്കാട് സ്വദേശി അനിയത്ത് ശിവരാമന്‍ നായര്‍ എന്ന മലയാളിയും അറസ്റ്റിലായിരുന്നു. മെഹുല്‍ ചോക്സിയുടെ കമ്പനി ഡയറക്ടറാണ് ഇയാള്‍. ഫെബ്രുവരി 13ന് പിഎന്‍ബി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

Follow Us:
Download App:
  • android
  • ios