ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ സിദ്ധരാമയ്യ ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവയ്ക്കുകയായിരുന്നു.

മൈസുരു: തനിക്ക് സംസ്ഥാനത്തിന്റെയും പാർട്ടിയുടെയും ഭരണം മാത്രമല്ല, നൃത്തവും (Dance) വഴങ്ങുമെന്ന് തെളിയിച്ച് കർണാടക (Karnataka) മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് (Congress) നേതാവുമായ സിദ്ധരാമയ്യ (Siddaramaiah). ജന്മഗ്രാമമായ മൈസൂരിലെ സിദ്ധരാമനഹുണ്ടിയിൽ വച്ചാണ് ബാല്യകാല സുഹൃത്തുക്കൾക്കും പ്രദേശവാസികൾക്കുമൊപ്പം സിദ്ധരാമയ്യ നൃത്തം ചെയ്തത്.

ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ സിദ്ധരാമയ്യ ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവയ്ക്കുകയായിരുന്നു. ഗ്രാമത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമാണ് ഈ നൃത്തം. 40 മിനുറ്റോളം സിദ്ധരാമയ്യ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്തു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Scroll to load tweet…

ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി, 6 വർഷം സംഗീതം പഠിച്ചു; നൃത്തം തടസപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജില്ലാ ജഡ്ജി

പാലക്കാട്: നർത്തകി നീനാ പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയതിൽ വിശദീകരണവുമായി ജില്ലാ ജഡ്ജി കലാം പാഷ. നൃത്തം തടസപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജില്ലാ ജഡ്ജി കലാം പാഷ. താൻ ആറ് വർഷം കർണാടക സംഗീതം പഠിച്ചിട്ടുണ്ടെന്നും ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

മതപരമായ കാരണങ്ങളാൽ നൃത്തം തടസപ്പെടുത്തിയെന്ന ആരോപണം വേദനയുണ്ടാക്കുന്നുവെന്ന് പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റിനയച്ച കത്തിൽ ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. താനല്ല, തന്റെ ജീവനക്കാരനാണ് ശബ്ദം കുറയ്ക്കാൻ ഡിവൈഎസ്‌പിയോട് ആവശ്യപ്പെട്ടത്. കോടതിയിലെ അഭിഭാഷകരുടെ പ്രതിഷേധം നിയമവിരുദ്ധമാണ്. ബാർ അസോസിയേഷന്റെ തീരുമാന പ്രകാരമല്ല പ്രതിഷേധം നടന്നത് എന്ന് അറിയാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കോടതി വളപ്പിലെ പ്രതിഷേധത്തിനെതിരെ ജില്ലാ ജഡ്ജി കത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോടതി വളപ്പിലെ പ്രതിഷേധം ശരിയായ നടപടിയല്ല. ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും ജീവനക്കാർക്ക് അലോസരമുണ്ടാക്കുന്നതും ഒഴിവാക്കപ്പെടണം. കഴിഞ്ഞ ദിവസം ലോയേഴ്സ് അസോസിയേഷൻ പ്രതിഷേധം നടത്തിയതിലാണ് വിമർശനം.

പാലക്കാട് മോയന്‍ എല്‍പി സ്കൂളില്‍ നടന്ന മോഹിനിയാട്ട കച്ചേരിയാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചതെന്ന് നീന പ്രസാദ് ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. സ്കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നര്‍ത്തകി നീന പ്രസാദ് ആരോപിച്ചിരുന്നു. ജില്ലാ ജഡ്ജിക്ക് ശബ്ദം കാരണം ബുദ്ധിമുട്ടുണ്ടായതോടെ സംഘാടകരോട് പരിപാടി നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെന്നും പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാല്‍ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് നൃത്തം അവതരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നീനാപ്രസാദ് പറഞ്ഞിരുന്നു.