മഞ്ഞ റെയിൻകോട്ട് ധരിച്ച് മഴയത്ത് ഓടുന്ന ചിത്രത്തിലൂടെയാണ് ക്ലിപ്പ് തുറക്കുന്നത്. ഒരു കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് ശരീരം കുലുക്കി അധിക വെള്ളം നീക്കം ചെയ്യുന്നതും കാണാം.

വളർത്തുമൃഗങ്ങൾക്കും അവയുടെ ചേഷ്ടകൾക്കും ആളുകളെ ആകർഷിക്കാൻ കഴിവുണ്ട്. ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയാണ് ഈ നായക്കുട്ടി. റെയിൻകോട്ട് ധരിച്ച് മഴയിൽ ഓടി നടക്കുന്ന നായക്കുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ഡോഗ്‌സ് ഓഫ് ഇൻസ്റ്റാഗ്രാം എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ നായയ്ക്ക് മഴ ഇഷ്ടമാണോ?" എന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്. 

View post on Instagram

മഞ്ഞ റെയിൻകോട്ട് ധരിച്ച് മഴയത്ത് ഓടുന്ന ചിത്രത്തിലൂടെയാണ് ക്ലിപ്പ് തുറക്കുന്നത്. ഒരു കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് ശരീരം കുലുക്കി അധിക വെള്ളം നീക്കം ചെയ്യുന്നതും കാണാം. ഷെയർ ചെയ്‌തത് മുതൽ നായയുടെ ഭംഗി ഇന്റർനെറ്റ് ഉപയോക്താക്കളെ അമ്പരപ്പിച്ചു. വീഡിയോ ഇതുവരെ 1.6 ദശലക്ഷം കാഴ്ചക്കാരെയും 98,000 ലൈക്കുകളും നേടി. നിരവധി ഉപയോക്താക്കൾ തങ്ങളുടെ നായയ്ക്ക് സമാനമായ റെയിൻ കോട്ട് ലഭിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു.

അടുത്തിടെ, ഒരു സ്ത്രീ തന്റെ വളർത്തുനായയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. അടുക്കള കൗണ്ടറിനു താഴെ അവരെ കാത്തുനിന്ന നായയ്ക്ക് സ്ത്രീ പോപ്കോൺ നൽകുന്നതായിരുന്നു വീഡിയോ. വീഡിയോയ്ക്ക് 3.9 ദശലക്ഷത്തിലധികം കാഴ്‌ചകളും 2,300-ലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു.

View post on Instagram

പത്തോളം പേരെ കടിച്ചു, രണ്ട് പഞ്ചായത്തുകളില്‍ ഭീതി പടര്‍ത്തിയ തെരുവുനായയെ നാട്ടുകാർ തല്ലി കൊന്നു

കോഴിക്കോട്: കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകളിലുള്ളവരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ തെരുവുനായയെ ഒടുവിൽ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിലാണ് നാട്ടുകാർ നായയെ തല്ലിക്കൊന്നത്. ചെറിയ കുട്ടികളടക്കം പത്തോളം പേരെയാണ് മൊകേരി ഭാഗത്ത് നായ കടിച്ചുപരിക്കേൽപിച്ചത്. രാവിലെ മുതൽ ഭീതിയിലായിരുന്നു ഈ പ്രദേശങ്ങൾ, ഇന്നലെ വൈകുന്നേരവും ചിലർക്കു നായയുടെ കടിയേറ്റു. ആളുകളെ കടിച്ച നായ കായക്കൊടി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാർ പിന്തുടർന്നു തല്ലിക്കൊല്ലുകയായിരുന്നു. പേവിഷബാധയുണ്ടൊയെന്ന് പരിശോധന നടത്തിയ ശേഷം നായയുടെ ജഡം മറവ് ചെയ്യും.