Asianet News MalayalamAsianet News Malayalam

കുട്ടിയാനയ്ക്കും കാട്ടാനയ്ക്കും പാളം കടക്കാനായി ട്രെയിന്‍ നിര്‍ത്തി കാത്തുനിന്ന് ലോക്കോപൈലറ്റുമാര്‍- വീഡിയോ

റെയില്‍പ്പാളത്തില്‍ ആനയെ കണ്ട് ട്രെയിന്‍ പതുക്കെ നിര്‍ത്തുന്ന രണ്ട് ലോക്കോപൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം വീഡിയോയിലുണ്ട്. കാട്ടാനയ്ക്ക് ഒരു തരത്തിലും ശല്യമുണ്ടാക്കാതെ നിര‍ത്തിയിട്ട ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ച് കടക്കുന്ന ആനയേയും വീഡിയോയില്‍ കാണാന്‍ സാധിക്കും

loco pilot stops train to  let elephant and calf cross tracks
Author
Alipurduar, First Published Apr 9, 2021, 2:58 PM IST

കാട്ടാനയ്ക്കും കുട്ടിയാനയ്ക്കും റെയില്‍ പാളം കടക്കാനായി ട്രെയിന്‍ നിര്‍ത്തി കാത്ത് നില്‍ക്കുന്ന ലോക്കോപൈലറ്റുമാരുടെ വീഡിയോ വൈറലാവുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് വീഡിയോ. അലിപൂര്‍ദ്വാര്‍ ഡിവിഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് ഫ്രോന്‍ടിയര്‍ റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തട്ടി നോക്കി, മുട്ടി നോക്കി പിന്നെ മടിച്ചില്ല ഉയര്‍ത്തി മാറ്റി; റെയില്‍വേ ഗേറ്റ് മറികടക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ വൈറല്‍

റെയില്‍പ്പാളത്തില്‍ ആനയെ കണ്ട് ട്രെയിന്‍ പതുക്കെ നിര്‍ത്തുന്ന രണ്ട് ലോക്കോപൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം വീഡിയോയിലുണ്ട്. കാട്ടാനയ്ക്ക് ഒരു തരത്തിലും ശല്യമുണ്ടാക്കാതെ നിര‍ത്തിയിട്ട ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ച് കടക്കുന്ന ആനയേയും വീഡിയോയില്‍ കാണാന്‍ സാധിക്കും. എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം ഉപയോഗിച്ചാണ് ട്രെയിന്‍ നിര്‍ത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ട്വീറ്റ്.

ആനയ്ക്ക് പോകാന്‍ തീവണ്ടി നിര്‍ത്തി ലോക്കോ പൈലറ്റുമാര്‍; പിന്നീട് നടന്നത്, അമ്പരപ്പിക്കുന്ന വീഡിയോ

പശ്ചിമ ബംഗാളിലെ രാജാ ഭട്ട് ഖാവയ്ക്കും അലിപൂര്‍ദ്വാര്‍ ജംഗ്ഷനും ഇടയിലാണ് സംഭവമുണ്ടായത്. നിരവധിപ്പേരാണ് ഈ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. വനത്തിന് സമീപത്തൂടെയുള്ള പാതയില്‍ പോകുമ്പോള്‍ നിയമങ്ങള്‍ പാലിക്കുന്ന ചിലരെങ്കിലുമുണ്ടല്ലോയെന്ന അഭിനന്ദനമാണ് ലോക്കോപൈലറ്റുമാര്‍ക്ക് ലഭിക്കുന്നത്.

ട്രെയിന്‍ തട്ടി വേദനകൊണ്ട് പുളഞ്ഞ്, ട്രാക്കില്‍ നിന്ന് ഇഴഞ്ഞുനീങ്ങുന്ന കാട്ടാന; ഹൃദയം നുറുക്കി ബംഗാളില്‍ നിന്നുള്ള കാഴ്ച

രണ്ട് വര്‍ഷം മുന്‍പ് ഇതേപാതയില്‍ കാട്ടാനയെ ട്രെയിന്‍ തട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ആനയെ ഇടിച്ച് സിലിഗുരി ദുബ്രി ഇന്‍റര്‍സിറ്റി എക്സ്പ്രസിന്‍റെ എന്‍ജിന്‍ തകര്‍ന്നിരുന്നു. പിന്‍കാലില്‍ പരിക്കേറ്റ ആന പാളത്തിലൂടെ ഇഴഞ്ഞ് നീങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ഈ ആന ചരിഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios