Asianet News MalayalamAsianet News Malayalam

കണ്ടുനിന്നവര്‍ കണ്ണുപൊത്തി, തലയില്‍ കൈവച്ചു; പ്ലാറ്റ്‍ഫോമിനും ട്രാക്കിനുമിടയിൽ ഒരാള്‍, പാഞ്ഞ് ഇന്‍റര്‍സിറ്റി!

മരണം തൊട്ട് അടുത്ത് എത്തിയിട്ടും ഒരാള്‍ അതിനെ അതിജീവിച്ച് കൈ കൂപ്പി വരുമ്പോള്‍ കാണുന്നവര്‍ ഞെട്ടിത്തരിച്ച് പോകുമെന്നുറപ്പ്. ട്വിറ്ററില്‍ ആണ് ഈ വീഡിയോ എത്തിയത്.

Man survives after train passes over him in shocking video
Author
First Published Sep 8, 2022, 8:07 AM IST

ലഖ്നോ: അപകടസാധ്യതകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ ആളുകൾ ട്രെയിൻ പാളം മുറിച്ചുകടക്കുന്നത് അപൂർവമായ കാഴ്ചയല്ല. അപകടങ്ങള്‍ നിരവധി തവണ സംഭവിച്ചിട്ടും പലരും മേല്‍പ്പാലങ്ങള്‍ ഉപയോഗിക്കാതെ റെയില്‍ പാളം മുറിച്ച് കടക്കുന്നത് ഇന്നും തുടരുന്നു. റെയില്‍ പാളങ്ങളിലെ അപകടത്തെ കുറിച്ച് വീണ്ടും മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മരണം തൊട്ട് അടുത്ത് എത്തിയിട്ടും ഒരാള്‍ അതിനെ അതിജീവിച്ച് കൈ കൂപ്പി വരുമ്പോള്‍ കാണുന്നവര്‍ ഞെട്ടിത്തരിച്ച് പോകുമെന്നുറപ്പ്. ട്വിറ്ററില്‍ ആണ് ഈ വീഡിയോ എത്തിയത്. ഉത്തർപ്രദേശിലെ ഇറ്റാവയിലെ ഭർത്തന റെയിൽവേ സ്റ്റേഷനിലൂടെയാണ് ഒരു ഒരു ഇന്റർസിറ്റി ട്രെയിന്‍ കടന്ന് പോകുന്നത്. പ്ലാറ്റ്ഫോമില്‍ നിറഞ്ഞ് യാത്രക്കാരെയും കാണാം. എന്നാല്‍, ട്രെയിന്‍ പോയി കഴിഞ്ഞുള്ള കാഴ്ചയാണ് എല്ലാവരെയും അമ്പരിപ്പിച്ചത്.

ട്രെയിന്‍ പോയിക്കഴിഞ്ഞതോടെ പ്ലാറ്റ്ഫോമില്‍ നിന്നവര്‍ കണ്ടത് പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ഒരു മനുഷ്യനെയാണ്. ട്രെയിന്‍ അദ്ദേഹത്തിന്‍റെ മുകളിലൂടെ കടന്ന് പോയിട്ടും ഒരു പരിക്ക് പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ട്രെയിന്‍ പോയതിന് ശേഷം പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ നിന്ന് ഏഴുന്നേറ്റ അദ്ദേഹം കൈക്കൂപ്പുന്നതും സമീപം തന്നെ വീണു പോയ ബാഗും ഒരു കവറും എടുക്കുന്നതും വീഡിയോയില്‍ കാണാം.

ഇതെല്ലാം ഞെട്ടലോടെയാണ് പ്ലാറ്റ്ഫോമില്‍ നിന്നവര്‍ കണ്ടു നിന്നത്. ട്രെയിനിൽ കയറാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ, തിരക്ക് കാരണം ട്രാക്കിലേക്ക് വീഴുകയായിരുന്നു. നേരത്തെയും സമാനമായ അപകടകരമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ട്രെയിൻ എത്തുന്നതിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ ഒരാളുടെ ബൈക്ക് റെയിൽവേ ക്രോസിലെ ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ബൈക്ക് പുറത്തെടുക്കാൻ ഇയാൾ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവസാനം ബൈക്ക് ട്രാക്കിൽ ഉപേക്ഷിച്ച് നിമിഷങ്ങൾക്കകം ട്രെയിനിടിച്ച് തകരുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios