യുവാവിനെ വീട്ടുകാര്‍ ആകസ്മികമായി കണ്ടെത്തിയതാണോ അതോ വീടിന് ഉള്ളില്‍ ആരോ ഉണ്ടെന്ന് മനസിലാക്കിയുള്ള തെരച്ചലില്‍ കണ്ടെത്തിയതാണോ എന്ന് വ്യക്തമല്ല. 

ജയ്പുര്‍: കാമുകിയെ കാണാൻ അര്‍ധരാത്രിയില്‍ വീട്ടിലെത്തിയ യുവാവ് കുടുങ്ങി. കാമുകിയുടെ വീട്ടുകാരില്‍ നിന്ന് ഒളിക്കാൻ യുവാവ് കണ്ടെത്തിയ മാര്‍ഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയത്. പിടിക്കപ്പെടാതിരിക്കാൻ യുവാവ് ഒളിച്ചത് വീട്ടിലെ കുളറിന് അകത്തായിരുന്നു. യുവാവിനെ വീട്ടുകാര്‍ ആകസ്മികമായി കണ്ടെത്തിയതാണോ അതോ വീടിന് ഉള്ളില്‍ ആരോ ഉണ്ടെന്ന് മനസിലാക്കിയുള്ള തെരച്ചലില്‍ കണ്ടെത്തിയതാണോ എന്ന് വ്യക്തമല്ല. 

YouTube video player

എന്നാല്‍, യുവാവ് കൂളറിന് അകത്ത് ഇരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം വൈറലായി മാറി. പാവത്തിന് അടി കിട്ടുമെന്നാണ് ചിലര്‍ വീഡിയോയോട് പ്രതികരിച്ചത്. അതേസമയം, കൂളറിനുള്ളിൽ എങ്ങനെ യുവാവിന് ഇരിക്കാൻ സാധിച്ചുവെന്ന ഞെട്ടലും ചിലര്‍ രേഖപ്പെടുത്തി. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. 

മുതലാളീ... ചങ്ക ചക ചക! തേയിലത്തോട്ട ഉടമയുടെ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് ജീവനക്കാർ, വമ്പൻ ഗിഫ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്