നായയും കുരങ്ങനും ശത്രുക്കളാണെന്ന് പറയുന്നവർ ഇത് കാണണമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു കുരങ്ങനും നായയും തമ്മിലുള്ള സൌഹൃദത്തിന്റെ കഥയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ചിലര്ർ തങ്ങളുടെ സുഹൃത്തുക്കളുടെ എല്ലാ കുരുത്തക്കേടുകൾക്കും കൂടെ നിൽക്കും. കുരങ്ങന്റെ കുസൃതിക്ക് കൂടെ നിൽക്കുകയാണ് ഈ നായയും. ഒരു പാക്കറ്റ് ചിപ്സ് മോഷ്ടിക്കാൻ കുരങ്ങൻെ സഹായിക്കുകയാണ് ഈ നായ. കടയിൽ തൂക്കിയിട്ടിരിക്കുന്ന ചിപ്സ് പാക്കറ്റ് നായയുടെ പുറത്ത് കയറി നിന്നാണ് കുരങ്ങൻ വലിച്ചെടുക്കുന്നത്.
നായയും കുരങ്ങനും ശത്രുക്കളാണെന്ന് പറയുന്നവർ ഇത് കാണണമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തത്. തന്റെ സുഹൃത്തിനെ ഓർമ്മ വരുന്നുവെന്ന് ചിലർ കമന്റ് ചെയ്തിരിക്കുന്നു. നേരത്തേ ഡിസംബറിൽ പങ്കുവച്ചിരുന്ന വീഡിയോ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ വീഡിയോയ്ക്ക് 2,500 ലൈക്കുകളും 29,000 ത്തിലധികം വ്യൂസും ലഭിച്ചു.
കുരങ്ങന്മാരും നായ്ക്കളും ചങ്ങാതിമാരാകില്ലെന്ന് പുരാതന കാലം മുതലേ പറയുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ ചില വീഡിയോകൾ അവ തെറ്റാണെന്ന് തെളിയിക്കുകയാണ്. ഒരു കാട്ടുകുരങ്ങൻ തന്റെ പ്രിയപ്പെട്ട നായയെ എല്ലായിടത്തും കൊണ്ടുനടക്കുന്ന വീഡിയോ രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യൂട്യൂബിൽ ഷെയർ ചെയ്ത വീഡിയോ 10 ലക്ഷത്തിലധികം കാഴ്ചക്കാരെയും 17,000 ലൈക്കുകളും നേടിയിരുന്നു.
