ആനക്കൂട്ടം പാറക്കെട്ടിന് സമീപത്ത് തമ്പടിച്ചതോടെ ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. രണ്ട് വലിയ പാറകള്‍ക്കിടയില്‍ കുടുങ്ങിയ ആനക്കുഞ്ഞിനെ കയര്‍ കെട്ടിയാണ് പാറക്കെട്ടില്‍ നിന്ന് വെളിയില്‍ എത്തിച്ചത്. 

അസം: പാറയിടുക്കില്‍ കുടുങ്ങിയ കാട്ടാനക്കുഞ്ഞിന് പുതുജീവന്‍ നല്‍കി വനംവകുപ്പും നാട്ടുകാരും. അസമിലെ മോറിയാഗോനിലാണ് സംഭവം. നാട്ടിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തിന് ഇടയില്‍ നിന്നുള്ള കുഞ്ഞ് എങ്ങനെയോ പാറക്കെട്ടി അകപ്പെടുകയായിരുന്നു. 

ആനക്കൂട്ടം പാറക്കെട്ടിന് സമീപത്ത് തമ്പടിച്ചതോടെ ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. രണ്ട് വലിയ പാറകള്‍ക്കിടയില്‍ കുടുങ്ങിയ ആനക്കുഞ്ഞിനെ കയര്‍ കെട്ടിയാണ് പാറക്കെട്ടില്‍ നിന്ന് വെളിയില്‍ എത്തിച്ചത്. പരിക്കുകള്‍ ഇല്ലാതെയാണ് ആനക്കു‍ഞ്ഞിനെ പുറത്തെത്തിച്ചതെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. 

Scroll to load tweet…

ആനക്കുഞ്ഞ് വെളിയില്‍ എത്തിയതോടെ ആനക്കൂട്ടം രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്തു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പലവഴി ജീവനുംകൊണ്ട് ഓടുകയായിരുന്നു. ഓട്ടത്തിനിടയില്‍ ഒരാള്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 

വാലിൽ പിടിച്ചുവലിച്ച് യുവാവ്, വേദനിച്ചിട്ടും പ്രതികരിക്കാതെ കാട്ടാന: വീഡിയോ

ഹോട്ടല്‍ ലോബിയില്‍ എത്തിയ വമ്പന്‍ 'അതിഥി'യെ കണ്ട് അമ്പരന്ന് സന്ദര്‍ശകര്‍

ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു