റോഡ് മുറിച്ചുകടക്കുന്നതിനിടെ വിജയ് രാജീവ് കുമാറിനെ ഇടിച്ചു വീഴ്ത്തി 

ദില്ലി : തുടർച്ചയായി ഹോൺ അടിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് ഥാർ കാർ കയറ്റിയ പ്രതി അറസ്റ്റിൽ. ദില്ലി വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മഹിപാൽപൂരിലെ തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബീഹാർ സ്വദേശിയായ രാജീവ് കുമാറിന് നേരെയാണ് അതിക്രമമുണ്ടായത്. പ്രതി രംഗ്പുരി നിവാസിയായ വിജയ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. 

ചെറായി പാലത്തിന് മുകളിൽ നിന്ന് ചാടിയത് ഇന്നലെ; 300 മീറ്റർ അകലെയായി 18 കാരിയുടെ മൃതദേഹം കണ്ടെത്തി

രാജീവ് കുമാർ വീട്ടിലേക്ക് നടക്കുന്നതിനിടെ പിന്നിൽ ഒരു കാർ വന്നു. ഹോൺ അടിക്കുന്നത് നിർത്താൻ കുമാർ ആവശ്യപ്പെട്ടപ്പോൾ, പ്രതി അയാളുടെ ബാറ്റൺ ചോദിച്ചു. വിസമ്മതിച്ചതോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിജയ് രാജീവ് കുമാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്ത് വീണതോടെ പ്രതി, കാർ പിന്നിലേക്ക് മാറ്റി വീണ്ടും മുന്നോട്ട് ഓടിച്ചു. അപകടത്തിൽ രാജീവ് കുമാറിന്റെ രണ്ട് കാലും ഒടിഞ്ഞു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി വിജയിയെ സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ പൊലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. രാജീവ് കുമാർ ചികിത്സയിൽ തുടരുകയാണ്.

YouTube video player