യൂറോ 2016 ല്‍ ജര്‍മനിയുടെ ചിത്രമടക്കം ട്വീറ്റ് ചെയ്ത് കോലി ആരാധന പങ്കുവച്ചിരുന്നു
ബംഗലുരു: ഫുട്ബോള് ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം. മറ്റ് കായിക മേഖലകളിലും ഫുട്ബോള് ആരവം അലയടിക്കുകയാണ്. ക്രിക്കറ്റ് ആരാധകരാല് പ്രശസ്തമായ ഇന്ത്യയിലും കാര്യങ്ങള് വ്യത്യസ്തമല്ല. ലോകകപ്പില് ഇന്ത്യ മാറ്റുരയ്ക്കാനിറങ്ങുന്നത് കാണാന് ഇനിയും കാത്തിരിക്കണമെങ്കിലും ഇന്ത്യന് ജനത ഒന്നടങ്കം റഷ്യന് ലോകകപ്പിന്റെ പിന്നാലെയാണ്.
അതിനിടയിലാണ് മനസ് തുറന്ന് ഇന്ത്യന് ക്രിക്കറ്റിന്റെ നായകന് വിരാട് കോലി രംഗത്തെത്തിയത്. ജര്മനിയുടെ ആരാധകനായിരുന്ന കോലി കൂറുമാറിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യൂറോ 2016 ല് ജര്മനിയുടെ ചിത്രമടക്കം ട്വീറ്റ് ചെയ്ത് കോലി ആരാധന പങ്കുവച്ചിരുന്നു.
ഇത്തവണ ഇംഗ്ലണ്ട് നായകന് ഹാരി കെയ്നിനിന് ആശംസ അറിയിച്ചുകൊണ്ടാണ് കോലി രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിനൊപ്പമാണ് താനെന്ന പ്രഖ്യാപനം കൂടിയാണ് ഇന്ത്യന് നായകന് നടത്തിയത്. ഈ ലോകകപ്പില് ഹാരി കെയ്ന് എല്ലാ വിധ വിജയങ്ങളുമുണ്ടാകട്ടെയെന്നാണ് കോലി ട്വീറ്റ് ചെയ്തത്.
