ലണ്ടന്‍: പ്രണയദിനത്തില്‍ ആകാശത്ത് ഹൃദയത്തിന്‍റെ ആകൃതിയില്‍ പറന്ന് വിമാന സര്‍വ്വീസ്. വെര്‍ജിന്‍ അറ്റ്‌ലാന്റിക്ക് വിമാനമാണ് വാലന്റൈന്‍സ് ദിനത്തില്‍ ആകാശത്ത് ഹൃദയത്തിന്റെ രൂപത്തില്‍ സര്‍വീസ് നടത്തിയത്. 

ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തില്‍നിന്നു തെക്കു പടിഞ്ഞാറു ദിശയിലേക്കു പറന്നുയര്‍ന്ന വിമാനം ആകാശത്ത് ഹൃദയം വരയ്ക്കുന്നതിനായി 100 മൈല്‍ പിന്നിട്ടു. രാവിലെ 11.30ന് പറന്നുയര്‍ന്ന വിമാനം രണ്ടു മണിക്കൂറിനുശേഷം തിരിച്ചെത്തി. വിമാനത്തിന്റെ സഞ്ചാരപാത എയര്‍ട്രാഫിക് നിരീക്ഷണ വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ 24 പ്രസിദ്ധീകരിച്ചു. 30,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിന്റെ സഞ്ചാരപാത വെര്‍ജിന്‍ വിമാനാധികൃതരും പുറത്തുവിട്ടു.

Scroll to load tweet…

അതേസമയം, വെര്‍ജിന്‍ അറ്റ്‌ലാന്റിക്ക് വിമാനത്തിന്റെ സര്‍വീസ് സമയവും ഇന്ധനവും പാഴാക്കുകയാണെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് തങ്ങള്‍ പരീക്ഷണാവശ്യത്തിനായി പറത്തിയ വിമാന?മാ?ണ് ആകാശത്ത് 'ഹൃദയം' സൃഷ്ടിച്ചതെന്ന് കന്പനിക്കു വിശദീകരണം ഇറക്കേണ്ടിവന്നു.