കൊച്ചി: മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകൻ ഷംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റിൽ യുവതാരം വിഷ്ണു ഉണ്ണികൃഷ്ണനു പകരമായി ധർമജൻ ബോൾഗാട്ടി എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ പരിക്കു മൂലമാണ് വിഷ്ണു ചിത്രത്തിൽ നിന്നു പിന്മാറിയത്.
കുറഞ്ഞത് രണ്ടാഴ്ചത്തെയെങ്കിലും വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ലിജോ മോളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
