തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ദ്ധിച്ചുവരികയാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. പോലീസ് അന്വേഷണം തുടങ്ങുന്നതിന് മുമ്പേ കേസില്‍ ഗൂഡാലോചനയില്ലെന്ന് പൊലീസ് മന്ത്രി പറഞ്ഞിരിക്കുന്നു. നടിയെ അക്രമിച്ച കേസില്‍ മറ്റ് തലങ്ങളിലേക്ക് അന്വേഷണം പോകരുത് എന്ന സന്ദേശം മുഖ്യമന്ത്രി നല്‍കിക്കഴിഞ്ഞു എന്നും സുധീരന്‍ ആരോപിച്ചു. കോടതിയില്‍ വച്ചെങ്കിലും പൊലീസ് പ്രതികളെ പിടികൂടിയത് ആശ്വാസമാണെന്നും സുധീരന്‍ പറഞ്ഞു.
മുഖ്യമന്ത്രി അന്വേഷണത്തിന്റെ വ്യാപ്തി തടഞ്ഞിരിക്കുകയാണ്. ഇതോടെ കേസില്‍ കുടുതല്‍ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായി
പ്രതികളെ പിടികൂടിയതിനാല്‍ എല്ലാം അവസാനിച്ചു എന്ന് പ്രചരിപ്പിക്കാനാണ് ശ്രമമെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സുരക്ഷ അരക്ഷിതാവസ്ഥയില്‍ ആണ്. പോലീസ് നിര്‍ജീവമാണ്. പൊലീസ് സര്‍ക്കാരിനെതിരായ സമരം അടിച്ചമര്‍ത്താന്‍ മാത്രം പ്രവര്‍ത്തിക്കുന്ന മര്‍ദ്ദനോപാധിയായി മാത്രം മാറുന്നു.
