സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം എക്‌സൈസ്, പി.ഡബ്ല്യു.ഡി, ദേശീയപാതാ അധികൃതരാണ് കുറുക്ക് വഴിയിലൂടെ ഇതിന് ശ്രമിക്കുന്നത്. പാതകളുടെ പദവി മാറ്റി മദ്യവില്‍പനക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള കളമൊരുക്കി കൊടുക്കുകയാണ് ഇക്കുട്ടര്‍ ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരും മദ്യലോബിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ഇത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിച്ച് മദ്യ വില്‍പനശാലകള്‍ തുറക്കാനുള്ള അനുമതി ചിലര്‍ നേടിയിരിക്കയാണ്.
യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി വിധിയോടുള്ള തുറന്ന വെല്ലുവിളിയാണ് സര്‍ക്കാരും ബാറുടമകളും ചേര്‍ന്ന് നടത്തുന്നത്.
സുപ്രീം കോടതി വിധിയുടെ അന്തസത്ത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഹൈക്കോടതി ഉത്തരവുകള്‍ തികച്ചും ദുരുഹവും അസ്വാഭാവികവുമാണ്. ഈ അസാധാരണ സ്ഥിതി വിശേഷം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സുധീരന്‍ അറിയിച്ചു.
