തിരുവനന്തപുരം: എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമായി എന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. താന്‍ നേരത്തെ പറഞ്ഞതുപോലെ ആദ്യം ശരിയാക്കിയത് വി.എസിനെയാണെന്നും സുധീരന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. ഫിദല്‍ കാസ്ട്രോ പട്ടം നല്‍കി വി.എസിന് വിശ്രമമാണ് ആവശ്യമെന്ന സന്ദേശമാണ് യെച്ചൂരി നല്‍കിയത്. പ്രായകൂടുതലും ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തി വി.എസിനെ ഒഴിവാക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും വി.എം.സുധീരന്‍ പ്രതികരിച്ചു.