തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയിൽ മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ പങ്കെടുക്കുന്നില്ല.
ഒൗദ്യോഗികമായി ക്ഷണിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം ചടങ്ങിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് വി.എസിന്റെ ഓഫീസ് അറിയിച്ചു. പ്രവേശനപാസ് മാത്രം നൽകിയതിലുള്ള പ്രതിഷേധം കൊണ്ടാണ് അദ്ദേഹം പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് സൂചന. പ്രതിപക്ഷവും ചടങ്ങിൽനിന്നു വിട്ടുനിന്ന് പ്രതിഷേധിക്കുന്നുണ്ട്.
