തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്ത ജസ്റ്റിസ് രാജുവിനെതിരെ വി.എസ്. അച്യുതാനന്ദന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. സോളാര്‍ തട്ടിപ്പ് കേസിന്‍റെ തുടക്കത്തില്‍‌ അന്വേഷിച്ചിരുന്ന പ്രത്യേക കോടതി മജിസ്ട്രേറ്റിനെതിരെയാണ് വിഎസ് കത്തയച്ചത്. 

സരിതയുടെ രഹസ്യമൊഴി കേട്ടിരുന്നത് ജസ്റ്റിസ് രാജുവായിരുന്നു. എന്നാല്‍ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ല. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും പിന്നീട് മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്നും അഭിഭാഷകനെ ഒഴിവാക്കുകയും ചെയ്തു.