കൊച്ചി: കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ അപലപിച്ച് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഒരു കൊലപാതകവും മനസാക്ഷി ഉള്ളവർക്ക് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് വിഎസ് പറഞ്ഞു‍. 

ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും തുടരുന്ന ബസ്‌ സമരം ജനങ്ങൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.സർക്കാരുമായി കൂടി/യാലോചിച്ചു രമ്യമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും വിഎസ് ആവശ്യപ്പെട്ടു.