കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസിനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്‍. ആര്‍എസ്‌എസുകാര്‍ ഒഴികെയുള്ളവര്‍ക്കാണ് 71മത് സ്വാതന്ത്ര്യദിനാശംസകള്‍ അദേഹം നേര്‍ന്നത്. 2002ലാദ്യമായി ദേശീയ പതാക കൈകൊണ്ട്‌ തൊട്ട ആര്‍എസ്‌എസുകാര്‍ക്ക്‌ പതിനഞ്ചാം വാര്‍ഷികാശംസയില്‍ ഒതുക്കി ബല്‍റാം. 

വിലക്ക് ലംഘിച്ച് ഏയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവതിനെ ബല്‍റാം പരിഹസിച്ചു. മോഹന്‍ ഭാഗവതിനെ പതാകയുയര്‍ത്താന്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ ഫാസിസിറ്റ് വിരുദ്ധതയെയും ബല്‍റാം വിമര്‍ശിച്ചു. ആ ആർഎസ്‌എസിന്റെ മേധാവിക്ക്‌ പാലക്കാട്ടെ ഗവൺമന്റ്‌ എയ്‌ഡഡ്‌ സ്കൂളിൽ കുമ്മനടിച്ച്‌ കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയ ഫാഷിസ്റ്റ്‌ വിരുദ്ധരായ സംസ്ഥാന സർക്കാരിനും പ്രത്യേകം ആശംസകൾ എന്നായിരുന്നു ബലറാമിന്‍റെ വിമര്‍ശനം.