നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും ജാമ്യമില്ലാ വാറണ്ട്

First Published 3, Mar 2018, 10:31 PM IST
warrant issued against nirav modi
Highlights

കള്ളപ്പണ നിരോധന നിയമപ്രകാരം മുംബൈയിലെ പ്രത്യേക കോടതിയാണ് എന്‍ഫോഴ്സമെന്‍റിന്‍റെ അപേക്ഷയില്‍ വാറണ്ട് പുറപ്പെടുവിച്ചത്.

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരെ ജാമ്യമില്ലാ വാറണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരം മുംബൈയിലെ പ്രത്യേക കോടതിയാണ് എന്‍ഫോഴ്സമെന്‍റിന്‍റെ അപേക്ഷയില്‍ വാറണ്ട് പുറപ്പെടുവിച്ചത്.  അന്വേഷണ ഏജന്‍സി മുന്പാകെ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എന്‍ഫോഴ്സ്മെന്‍റ് സമന്‍സ് അയച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് കോടതിയെ സമീപിച്ചത്. അതേസമയം പാസ്പോര്‍ട്ട് റദ്ദാക്കിയതിനാലാണ് അന്വേഷണവുമായി സഹകരിക്കാന്‍ ആകാത്തതെന്ന് വിശദീകരിച്ച് നീരവ് മോദി എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റിന് ഇമെയില്‍ സന്ദേശം അയച്ചു.
 

loader