റിപ്പോര്‍ട്ടിങ്ങിനിടെ റഷ്യന്‍ മാധ്യമപ്രവര്‍ത്തകന് ചുംബനം- വീഡിയോ വൈറല്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ ലൈംഗികമായി അപമാനിക്കപ്പെട്ട സംഭവങ്ങള്‍ അനവധിയാണ്. റിപ്പോര്‍ട്ടിങ്ങിനിടെ കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയെ കയറിപ്പിടിച്ചതും ചുംബിച്ചതുമെല്ലാം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനെ ചുംബിച്ച് രണ്ട് റഷ്യന്‍ പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞതാണ് ഒടുവിലത്തെ സംഭവം. ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ ചാനലായ എംബിഎന്നിന്‍റെ മാധ്യമപ്രവര്‍ത്തകനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.