കൂട്ട് പ്രതിയെ പിടികൂടുന്നതിനുള്ള ഊര്‍ജിതമായ ശ്രമത്തിലാണ ഇപ്പോള്‍ പൊലീസ്, ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്
ദില്ലി: ലെെംഗിക ബന്ധത്തിന് തയാറാകാതിരുന്ന സ്ത്രീയെ വാച്ച്മാനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ദില്ലിയിലെ ഷഹ്ദാരാസ് വിവേക് വിഹാറിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ സുശീലിനെ കൊലക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍ തനിക്കും സുഹൃത്തിനുമൊപ്പം ലെെംഗിക ബന്ധത്തിന് തയാറാകാതിരുന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റം സമ്മതിച്ചതായി ഡിസിപി മേഘ്ന യാദവ് പറഞ്ഞു. കൂട്ട് പ്രതിയെ പിടികൂടുന്നതിനുള്ള ഊര്‍ജിതമായ ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്.
ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയതിന് ശേഷം സുശീല്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത തേടനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. വിവേക് വിഹാറിലെ ഒഴിഞ്ഞ വീട്ടില്‍ കഴിഞ്ഞ ആറിനാണ് 42 വയസുള്ള സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഗാസിയാബാദ് സ്വദേശിനിയാണ് മരണപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹം ലഭിച്ച വീട്ടില്‍ ആള്‍താമസമുണ്ടായിരുന്നില്ല. ഉടമ മൂന്ന് പേരെ വീട് നോക്കുന്നതിനായി നിയോഗിച്ചിരുന്നു. ഇവരില്‍ ഒരാളാണ് സുശീല്‍.
