നെയ്മറെ റെക്കോര്‍ഡിലെത്തിച്ച ഗോള്‍ കാണാം

മോസ്‌കോ: സന്നാഹ മത്സരങ്ങളില്‍ രണ്ടിലും വിജയിച്ചാണ് ബ്രസീല്‍ റഷ്യയിലേക്കെത്തുന്നത്. ക്രൊയേഷ്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കും ഓസ്‌ട്രിയയെ മൂന്ന് ഗോളുകള്‍ക്കുമാണ് കാനറികള്‍ തകര്‍ത്തത്. രണ്ട് മത്സരങ്ങളിലും വലകുലുക്കാന്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ക്കായി. പരിക്കു മൂലം മാസങ്ങള്‍ പുറത്തിരുന്ന ശേഷമുള്ള മടങ്ങിവരവിലായിരുന്നു നെയ്‌മറുടെ ഗോളുകള്‍. ഓസ്‌ട്രിയക്കെതിരായ ഗോളോടെ ബ്രസീലിയന്‍ ഇതിഹാസ താരത്തിന്‍റെ നേട്ടത്തിനൊപ്പമെത്താന്‍ നെയ്മര്‍ക്കായി.

ഓസ്‌ട്രിയക്കെതിരെ 63-ാം മിനിറ്റില്‍ വില്ല്യാന്‍റെ പാസില്‍ നിന്നായിരുന്നു നെയ്‌മറുടെ ഗോള്‍. നെയ്മറുടെ വ്യക്തിഗത മികവ് പ്രകടമായ ഗോള്‍. നെയ്‌മറുടെ ഡ്രിബ്ലിംഗിനു മുന്നില്‍ ഓസ്‌ട്രിയന്‍ പ്രതിരോധത്തിന് പിടിച്ചുനില്‍ക്കാനായില്ല. നെയ്മറുടെ 55-ാം അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇത്. 85 മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ 55 തികച്ചത്. ഇതോടെ ഇതിഹാസ താരം റൊമാരിയയുടെ ഗോള്‍വേട്ടക്കൊപ്പം നെയ്മറെത്തി. നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോള്‍ വേട്ടയില്‍ ബ്രസീലിയന്‍ താരങ്ങളില്‍ മൂന്നാമതാണ് ഇരുവരും. 77 ഗോളുമായി പെലെയും 62 ഗോളുമായി റൊണാള്‍ഡോയയുമാണ് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Scroll to load tweet…