'നിങ്ങള്‍ പൊളിക്ക് ബ്രോസ്' എന്നാണ് ഇതുകണ്ട ആരാധകര്‍ പറയുന്നത് 

മോസ്‌കോ: ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ സ്‌പെയിനെ അട്ടിറിച്ച് വിപ്ലവം രചിക്കുകയായിരുന്നു റഷ്യന്‍ ടീം. യുഎസ്എസ്ആര്‍ എന്ന വന്‍മരം ചില്ലകളായി റഷ്യ പിറവിയെടുത്തതിന് ശേഷമുള്ള ആദ്യ ലോകകപ്പ് ക്വാര്‍ട്ടര്‍ പ്രവേശം. അതും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മുന്‍ ലോക ചാമ്പ്യന്‍മാരും ലോകകപ്പ് ഫേവറേറ്റുകളുമായ സ്‌പെയിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് അട്ടിമറിച്ചുള്ള റഷ്യന്‍ തേരോട്ടം. 

ഷൂട്ടൗട്ടില്‍ രണ്ട് തകര്‍പ്പന്‍ സേവുകളുമായി സ്‌പെയിനെ കൈവീശി യാത്രയാക്കി ഗോള്‍കീപ്പര്‍ അക്കിന്‍ഫീവ് വീരനായകനാവുകയായിരുന്നു. പിന്നാലെ ലോകകപ്പ് ചരിത്രത്തിലെ സുവര്‍ണ അട്ടിമറി റഷ്യന്‍ ടീമംഗങ്ങള്‍ മതിമറന്ന് ആഘോഷിച്ചു. ലോകകപ്പില്‍ 1966നു ശേഷമുള്ള ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശം ആഘോഷിക്കാതിരിക്കുന്നതെങ്ങനെ. മത്സരശേഷം ടീമംഗങ്ങള്‍ ഡ്രസിംഗ് റൂമില്‍ നടത്തിയ ആഘോഷം കാണാം. 

Scroll to load tweet…