തിരുവനന്തപുരം: വാട്ടര്‍ ബില്‍ കുടിശ്ശിക പിരിക്കാന്‍ കര്‍ശന നടപടികളുമായി ജല വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ ജല അതോറിറ്റി അദാലത്ത് സംഘടിപ്പിക്കും. ദീര്‍ഘകാല കുടിശ്ശികയില്‍ പിഴപലിശ ഒഴിവാക്കി പലിശയില്‍ ഇളവ് നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കാനാണ് നീക്കം. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി. 

നെയ്യാറില്‍ ജലനിരപ്പ് ഉയര്ന്നിട്ടുണ്ട്, നാല്‍ മാസത്തേക്ക് ആവശ്യമായ വെള്ളം കരുതല് ശേഖരമായുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. 
നഗരത്തില്‍ കുടിവെള്ള വിതരണത്തിനായി 2400 കോടി രൂപ എഡിബി വായ്പക്ക് അനുമതി കിട്ടിയെന്നും മന്ത്രി അറിയിച്ചു.