പ്രളയത്തിന് ശേഷം അപ്പർ കുട്ടനാട്ടിലെ പകുതി കിണറുകളിലേയും വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് പരിശോധനാ ഫലം. മനുഷ്യവിസർജ്യത്തിലുള്ള ഇ-കോളി ബാക്ടീരിയ മുതൽ അമോണിയം വരെ പരിശോധനയിൽ കണ്ടെത്തി. 

ആലപ്പുഴ: പ്രളയത്തിന് ശേഷം അപ്പർ കുട്ടനാട്ടിലെ പകുതി കിണറുകളിലേയും വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് പരിശോധനാ ഫലം. മനുഷ്യവിസർജ്യത്തിലുള്ള ഇ-കോളി ബാക്ടീരിയ മുതൽ അമോണിയം വരെ പരിശോധനയിൽ കണ്ടെത്തി.

പത്തനംതിട്ട ജില്ലയിലെ പരുമല പള്ളിയുടെ ധ്യാനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജല അതോറിറ്റിയുടെ പ്രത്യാക ലാബിലെ പരിശോധനയിലാണ് ആശങ്കയുണ്ടാക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. എട്ട് ദിവസത്തിനിടെ പരിശോധിച്ച ആയിരത്തി എഴുന്നൂറോളം കിണറുകളിൽ പകുതിയിലും മനുഷ്യ വിസർജ്യവും മാലിന്യവും കലർന്നുവെന്നാണ് കണ്ടെത്തൽ. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച തിരുവല്ല, ചെങ്ങന്നൂർ , എടത്വ നീരേറ്റുപുറം ഭാഗങ്ങളിലുള്ളവരുടെ കിണറുകളിലെ വെള്ളമാണ് പരിശോധിക്കുന്നത്.

മിക്ക കിണറുകളിലേയും വെള്ളത്തിൽ അനുവദനീയമായതിന്‍റെ മൂന്നിരട്ടി വരെ കലക്കലും പരിശോധനയിൽ കണ്ടെത്തി . ഒരു ലിറ്റർ വെള്ളം കുപ്പിയിൽ എത്തിച്ചാൽ നാല് ദിവസത്തിനകം പരിശോധനാ ഫലം കിട്ടും. കഴിഞ്ഞ മാസം 29 മുതൽ പ്രവർത്തനം തുടങ്ങിയ താത്കാലിക ലാബ് ഈ മാസം 25 വരെ പരുമലയിലുണ്ടാകും.