ഇടുക്കി അണക്കെട്ടിൽ 2393.16 അടിയും മുല്ലപ്പെരിയാറിൽ 135.95 അടിയുമാണ് നിലവിലെ ജലനിരപ്പ്. മഴയും നീരൊഴുക്കും തുടര്‍ന്നാൽ 5 ദിവസത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് വിലയിരുത്തല്‍
ഇടുക്കി: ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2393.7 അടിയായി. മഴ തുടർന്നാൽ ഈയാഴ്ച ഷട്ടറുകൾ തുറക്കുമെന്ന് സൂചന. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തര ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. ഇടുക്കി താലൂക്ക് ഓഫീസിലും, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലുമായി ഉച്ചയ്ക്ക് ശേഷമാണ് യോഗം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കാൻ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനങ്ങൾ അറിയിക്കാനും നടപ്പാക്കാനുമാണ് യോഗം വിളിച്ചിരിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ 2393.16 അടിയും മുല്ലപ്പെരിയാറിൽ 135.95 അടിയുമാണ് നിലവിലെ ജലനിരപ്പ്. മഴയും നീരൊഴുക്കും തുടര്‍ന്നാൽ 5 ദിവസത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് ഡാം സുരക്ഷാ അതോറിറ്റിയുടെ വിലയിരുത്തൽ.
