ഹോട്ടലുകാര്‍ അറിയിച്ചതനുസരിച്ച്  പൊലീസെത്തി ഏതാനും പേരെ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. നിരവധി ഹോട്ടല്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  

ദില്ലി: പശ്ചിമ ദില്ലിയിൽ വിവാഹ സത്ക്കാരത്തിനിടെ ഹോട്ടല്‍ ജീവനക്കാരും അതിഥികളും തമ്മില്‍ കൂട്ടത്തല്ല്. ജനകന്‍പൂരിലെ ആഡംബര ഹോട്ടലായ പിക്കാടിലിയിലാണ് സംഭവം. ഭക്ഷണം വിളമ്പിയത് വിവാഹ സല്‍ക്കാരത്തിനെത്തിയ ചില അതിഥികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതുസംബന്ധിച്ച് തര്‍ക്കം രൂക്ഷമായ കൂട്ടത്തല്ലിലാണ് അവസാനിച്ചത്. 

ഹോട്ടലിലെ കൂട്ടത്തല്ലിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തല്ലില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് കൂടുതല്‍ മര്‍ദ്ദനം ഏറ്റത്. കൂട്ടത്തല്ലിനിടയില്‍ ഹോട്ടലിലെ വിലപിടിപ്പുള്ള നിരവധി സാധന സാമഗ്രഹികളും ഉപകരണങ്ങളും പൂർണ്ണമായും താറുമാറായി. തകര്‍ന്ന പ്ലേറ്റുകളുടെ കൂമ്പാരം തന്നെയുണ്ട് വീഡിയോയില്‍. 

ഹോട്ടലുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഏതാനും പേരെ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. നിരവധി ഹോട്ടല്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.