വർഗീയ കലാപം നടന്ന പശ്ചിമബംഗാളിലെ ദുൽഗഡിൽ സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ ഇടപെടുമെന്ന് കേന്ദ്ര സർക്കാർ. വിഷയത്തിൽ നോക്കി നിൽക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. രണ്ടാഴ്ച മുന്പാണ് സാമുദായിക വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. നൂറിലധികം വീടുകൾ അഗ്നിക്കിരയാക്കുകയും കടകൾ കൊളളയടിക്കുകയും ചെയ്തിരുന്നു. നൂറുകണക്കിന് ആളുകൾ ദുൽഗഡിൽ നിന്ന് പലായനം ചെയ്തു.
സംഭവത്തിൽ ഗവർണ്ണർ ബംഗാൾ ഡി ജി പിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.കലാപത്തെ നേരിടുന്നതിൽ മമത ബാനർജി പരാജയമാണെന്നാണ് ബി ജെ പി ആരോപണം.സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാക്കൾ കേന്ദ്രത്തെ സമീപിച്ചിരുന്നു.
