അബുദാബി: സുഹൃത്തിന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ വാട്ടസ്ആപ്പിലുടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അബുദാബിയില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. കേസില്‍ പ്രതിയായ യുവതിയേയും ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെയുംയേയും കോടതി മൂന്നു വര്‍ഷം വീതം ശിക്ഷിച്ചു.
എന്നാല്‍ സംഭവം അറിഞ്ഞ് സുഹൃത്തിനെ ആക്രമിച്ച യുവതിയുടെ ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടു. ഒരു പാക്കിസ്താനി യുവാവിനേയും രണ്ട് ഫിലിപ്പാനോ യുവതികളേയുമാണ് അബുദാബി ഫാസ്റ്റ് ഇന്‍ഡക്‌സ് കോടതി ശിക്ഷിച്ചത്.
രണ്ട് യുവാക്കളും അവരുടെ ഫിലിപ്പാനോ ഭാര്യമാരുടെ കൂടെ ഒരേ അപ്പാര്‍ട്ട്മെന്‍റിലായിരുന്നു താമസം. 15 വര്‍ഷത്തിലേറെയായി ഇവര്‍ ബിസിനസ് പങ്കാളികളാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സുഹൃത്ത് ബാത്ത്‌റൂമില്‍ പോയ സമയത്ത് മൊബൈല്‍ പരിശോധിച്ച യുവാവ് ഞെട്ടിപ്പോയി.
സുഹൃത്ത് തന്‍റെ ഭാര്യയുമായി കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങളായിരുന്നു അയാള്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ ക്രൂരമായി സുഹൃത്തിനെ ആക്രമിച്ചു. എന്നാല്‍ ഈ കേസില്‍ നിന്ന് യുവാവിനെ പോലീസ് വെറുതെ വിട്ടു.
