ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയ ഭാര്യ അറസ്റ്റിൽ.തിരൂർ സ്വദേശി സുജാതയാണ് അറസ്റ്റിലായത്. ഇവരുടെ കാമുകൻ സുരേഷ് ബാബുവും നാലുപേരും പിടിയിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവ് കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത് . തൃശ്ശൂർ സ്വദേശിയായ കൃഷ്ണകുമാർ ചികിത്സയിൽ.

തൃശ്ശൂർ: ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയ ഭാര്യ അറസ്റ്റിൽ. തിരൂർ സ്വദേശി സുജാതയാണ് അറസ്റ്റിലായത്. ഇവരുടെ കാമുകൻ സുരേഷ് ബാബുവും നാലുപേരും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവ് കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ സംശയം തോന്നിയ കൃഷ്‌ണകുമാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നൽകിയ ക്വട്ടേഷനാണെന്ന് മനസിലായത്. സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും കൃഷ്‌ണകുമാറിന്‍റെ ഭാര്യ സുജാതയും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. ഭർത്താവിനെ വകവരുത്തിയാൽ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് ഇവർ നാല് ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ നൽകിയത്. അപകടത്തിൽ കാലിന് പരിക്കേറ്റ തൃശ്ശൂർ സ്വദേശി കൃഷ്‌ണകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.