നോയ്ഡ: വിവാഹ മോചനത്തിന് പുറമേ ഭര്‍ത്താവില്‍ നിന്നും വിവാഹ ചിലവ് തിരിച്ച് ചോദിച്ച് വഞ്ചനകുറ്റത്തിന് കേസ് കൊടുത്ത് യുവതി. നോയ്ഡയിലാണ് സംഭവം അരങ്ങേറിയത്. നോയ്ഡ സെക്ടര്‍ 12 ലെ താമസക്കാരിയായ യുവതി 2015 നവംബറിലാണു കേന്ദ്രിയ വിഹാറ സെക്ടര്‍ 51 ലെ താമസക്കാരനായ യുവാവിനെ വിവാഹം ചെയ്തത്.
തുടര്‍ന്ന് ഇരുവരും മധുവിധുവിനായി ഗോവയില്‍ പോയി. എന്നാല്‍ ഈ സമയം ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ താല്‍പ്പര്യം കാണിച്ചില്ല. തുടര്‍ന്ന് ഇത് അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവിന് ശേഷിയില്ലെന്ന് ഭാര്യ മനസിലാക്കിയത്. ഇതേ തുടര്‍ന്നു ഡോക്ടറെ കാണാന്‍ നിര്‍ദേശിച്ചു എങ്കിലും ഭര്‍ത്താവ് അത് അവഗണിക്കുകയായിരുന്നു എന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു.
മുമ്പ് പകല്‍ സമയത്ത് ഡ്യൂട്ടിക്ക് പോയിരുന്ന ഇയാള്‍ നൈറ്റ് ഷിഫ്റ്റിലേയക്കു ജോലി മാറ്റുകയും ഒന്നും സംസാരിക്കാതെ വന്നു കിടന്നുറങ്ങുകയുമാണു പതിവ്. ഒടുവില്‍ ഈ വിവരം യുവതി തന്റെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വിഷയത്തെക്കുറിച്ചു സംസാരിച്ചു. ഈ സമയം മികച്ച ഡോക്ടറില്‍ നിന്നു ചികിത്സ തേടാന്‍ യുവാവ് സമ്മതിച്ചിരുന്നു.
എന്നാല്‍ ഇത് ഫലം കാണാത്തതിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേയ്ക്കു മടങ്ങി. വിഷയത്തില്‍ താന്‍ വളരെയധികം മാനസിക സംഘര്‍ഷത്തിലാണെന്നും ഭര്‍ത്താവ് ശരീരിക ബന്ധത്തില്‍ നിന്നു തന്നെ തടയുന്നു എന്നും യുവതി പറയുന്നു. ബന്ധുക്കളും ഭര്‍ത്താവും ഇക്കാര്യം മറച്ചുവച്ചു വിവാഹം നടത്തിയതിനാല്‍ തനിക്കു വിവാഹ മോചനം വേണം എന്നും കല്യാണത്തിനുണ്ടായ ചിലവു സഹിതം തിരിച്ചു വേണം എന്നുമാണു 25 കാരിയുടെ ആവശ്യം. ഇവരുടെ പരാതിയില്‍ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തു.
