അലിഗഡില്‍ ജോലി ചെയ്യുന്ന പൊലീസ് സബ് ഇന്‍സ്പെക്ടറിന്‍റെ ഭാര്യയെയാണ് മെഡിക്കല്‍ സ്റ്റോര്‍ ഉടമ പീഡിപ്പിച്ചത്
മീററ്റ്: അലിഗഡില്‍ ജോലി ചെയ്യുന്ന പൊലീസ് സബ് ഇന്‍സ്പെക്ടറിന്‍റെ ഭാര്യയെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ പീഡിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇന്നലെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
കഴിഞ്ഞ ദിവസം കുട്ടികളെ സ്കൂളില്‍ നിന്ന് കൊണ്ട് വരുന്നതിനിടയിലാണ് പ്രതിയെ പീഡനത്തെ അതിജീവിച്ച സ്ത്രീ പരിചയപ്പെടുന്നത്. വാടകയ്ക്ക് ഒരു മുറി അന്വേഷിക്കുകയായിരുന്നു സ്ത്രീ. ഇക്കാര്യം മെഡിക്കല്‍ സ്റ്റോര്‍ ഉടമയോട് പറയുകയും മീറ്ററിലെ ഗംഗാനഗര്‍ എത്തിയാല്‍ വീട് ശരിയാക്കി തരാമെന്ന് അയാള്‍ പറയുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെ ഗംഗാനഗറില്‍ എത്തിയ സ്ത്രീയെ ഒഴിഞ്ഞ മുറിയില്‍ കൊണ്ട് വന്ന പ്രചി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും പ്രതി ഭീഷണിപ്പെടുത്തി. എന്നാല്‍, ഗംഗാനഗറില്‍ പൊലീസ് സ്റ്റേഷനില്‍ സ്ത്രീ പരാതിപ്പെട്ടതോടെ ഉടനടി പ്രതിയായ അമിത്തിനെ അറസ്റ്റ് ചെയ്തു.
