വീടിനടുത്ത് വച്ചാണ് ആനയുടെ ആക്രമണം നെഞ്ചിന് കുത്തേറ്റ യുവാവ് മരണപ്പെട്ടു

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കാളിച്ചിറ കുറുമ കോളനിയിലെ നാരായണന്‍- കല്ല്യാണി ദമ്പതികളുടെ മകന്‍ കെ.എന്‍ പ്രമോദ് (36) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം. നെഞ്ചിന് കുത്തേറ്റ പ്രമോദിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

കാടിനോട് ചേര്‍ന്നുള്ള പ്രദേശമാണ് കാളിച്ചിറ. ആനയടക്കമുള്ള വന്യജീവികള്‍ കോളനിയിലേക്കുള്ള വഴിയിലിറങ്ങുന്നത് പതിവാണ്. വീട്ടിലേക്ക് പോകുന്ന വഴിക്ക് റോഡരികില്‍ വെച്ചാണ് പ്രമോദിനെ ആന ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.