കാട്ടിക്കുളം ഇടക്കോട് ട്രഞ്ചില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.
വയനാട്: കാട്ടിക്കുളം ഇടക്കോട് ട്രഞ്ചില് കാട്ടാനയെ ചെരിഞ്ഞ നിലയില് കണ്ടെത്തി. വയനാട് വൈല്ഡ് ലൈഫിലെ ബാവലി സെക്ഷന് ഇടക്കോട് ട്രഞ്ചിലാണ് രാവിലെ എട്ട് മണിയോടെ പിടിയാനയെ ചെരിഞ്ഞ നിലയില് സമീപത്തെ കോളനിവാസികള് കണ്ടത്. തുടര്ന്ന് വനം വകുപ്പില് വിവരമറിയിച്ചു. തോല്പ്പെട്ടി അസിസ്റ്റന്റ് വൈല്ഡ് ലൈഫ് വാര്ഡന് വി. രതീഷ് ഡെപ്യൂട്ടി റെയിഞ്ചര് രതീഷ്, സെക്ഷന് ഫോറസ്റ്റര് നിഖേഷ് എന്നിവര് സംഭവസ്ഥലത്ത് പരിശോധന നടത്തി.
