തിരുപ്പൂര്‍ സ്വദേശിനി ശിവശങ്കരിയാണ് മരിച്ചത്.
ഇടുക്കി: തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനമേഖലയില് ഉണ്ടായ കാട്ടു തീ ദുരന്തത്തില് മരണം 23 ആയി. തിരുപ്പൂര് സ്വദേശിനി ശിവശങ്കരിയാണ് മരിച്ചത്. ഇവര്ക്ക് 50 ശതമാനം പൊള്ളലേറ്റിരുന്നു. തമിഴ്നാട് കോയമ്പത്തൂര് ഈറോഡ് നിന്നും വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാര്ത്ഥിനികളാണ് കാട്ടുതീയില് അകപ്പെട്ടിരുന്നത്.
കാട്ടുതീ പടര്ന്നതോടെ വിനോദ സഞ്ചാരത്തിനിനെത്തിയ കുട്ടികള് പലവഴിക്ക് പിരിഞ്ഞത് ദുരന്തത്തിന്റെ തീവ്രതകൂട്ടി. സംഭവസ്ഥലത്ത് തന്നെ ഒമ്പതോളം പേര് മരിച്ചിരുന്നു. പിന്നീട് ആശുപത്രികളില് പ്രവേശിപ്പിച്ചിരുന്നവരാണ് മരിച്ചത്. പലരുടെയും നില ഗുരുതരമായിരുന്നു. തേനിയില് നിന്നും കൊരങ്കണി വഴി മീശപ്പുലിമലയിലെത്തിയ സംഘത്തിന് പെട്ടെന്ന് തിരിച്ചിറങ്ങാന് പറ്റാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
ചെന്നൈ ട്രൈക്കിംഗ് ക്ലബ് ഉടമ പീറ്റര് വാന് ഗെയ്റ്റിനെതിരെ തമിഴ്നാട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ക്ലബിന്റെ സ്ഥാപകനും ബെല്ജിയം സ്വദേശിയുമാണ് പീറ്റര് വാന് ഗെയ്റ്റിന്.
