2014 നേക്കാള്‍ വലിയ തരംഗമാണ് ബിജെപി 2019 ല്‍ കാഴ്ച വക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പറന്നു പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ദില്ലി: 2014 നേക്കാള്‍ വലിയ തരംഗമാണ് ബിജെപി 2019 ല്‍ കാഴ്ച വക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പറന്നു പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്തുവരുന്നു എന്ന് പ്രധാനമന്ത്രി ആരോപിച്ചു. അഴിമതിമുക്ത സുതാര്യ ഭരണമാണ് ബിജെപിയുടേതെന്ന് അദ്ദേഹം പറഞ്ഞു.