ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ സൈനികര്‍ക്ക് രാഖി കെട്ടാന്‍ കേന്ദ്ര വനിതാമന്ത്രിമാര്‍. വിദേശകാര്യമന്ത്രി സുഷമസ്വരാജ്, ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി, ഉമാ ഭാരതി, മനേകാ ഗാന്ധി തുടങ്ങിയ വനിതാ മന്ത്രിമാരാണ് വിവിധ സൈനിക ക്യാമ്പുകളില്‍ എത്തുന്നത്. സ്മൃതി ഇറാനി ആഗസ്റ്റ് 18 സിയാച്ചിനിലെ ബേസ് ക്യാമ്പില്‍ രക്ഷാ ബന്ധനം നടത്തുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. മല്ലിക സീതാരമന്‍, സാധ്വി നിരഞ്ജന്‍ ജ്യോതി, അനുപ്രിയ പട്ടേല്‍ തുടങ്ങിയ മന്ത്രിമാരും സൈനിക ക്യാമ്പുകളില്‍ രാഖി കെട്ടാനെത്തും.