യുവതിയെ ജോലി നല്‍കാമെന്ന് പറഞ്ഞ് സംഗം വിഹാറിലുള്ള ഒരു സിനിമ തീയറ്ററിലേക്ക്  അതുല്‍ വിളിച്ചു വരുത്തുകയായിരുന്നു.

ദില്ലി: ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി 23കാരിയെ യുവാവ് ക്രൂരമായി പീഡിപ്പിപ്പിച്ചു. തെക്കന്‍ ദില്ലിയിലെ സംഗം വിഹാര്‍ മേഖലയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അതുല്‍ ഗുപ്ത എന്നയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ നടന്നു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

യുവതിയെ ജോലി നല്‍കാമെന്ന് പറഞ്ഞ് സംഗം വിഹാറിലുള്ള ഒരു സിനിമ തീയറ്ററിലേക്ക് സെപ്റ്റംബര്‍ രണ്ടാം തീയതി അതുല്‍ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് മയക്കു മരുന്ന് കലർത്തിയ ജ്യൂസ് കുടിക്കാൻ കൊടുത്തു. അബോധാവസ്ഥയിലായ യുവതിയെ ഷാഹ്പൂറിലുള്ള ഇയാളുടെ മുറിയില്‍ കൊണ്ടു പോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ വൈദ്യ പരിശേധനക്ക് വിധേയയാക്കി. പരിശോധനയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായി. യുവതിയുടെ ശരീരത്തില്‍നിന്ന് മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതായും ഡെപ്യൂട്ടി കമ്മീഷ്ണര്‍ വിജയ്കുമാര്‍ പറഞ്ഞു.

അതുലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശേധിക്കുകയാണന്നും അതുലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.