കാമുകനെ വിഷം കൊടുത്തുകൊന്ന യുവതി പോലീസ് പിടിയില്‍  പഞ്ചാബിലെ ചാണ്ഡീഗഡിലാണ് സംഭവം

ചാണ്ഡീഗഡ്: കാമുകനെ വിഷം കൊടുത്തുകൊന്ന യുവതി പോലീസ് പിടിയില്‍. പഞ്ചാബിലെ ചാണ്ഡീഗഡിലാണ് സംഭവം. പോലീസ് കേസില്‍ പ്രതിയായ റോസിയെ അറസ്റ്റ് ചെയ്തു. ഗുരുദാസ്പൂര്‍ പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ധരംപാല്‍ എന്ന യുവാവിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. മാസിയ എന്ന വ്യക്തിക്ക് ഒപ്പം ജീവിക്കാനാണ് ഇവര്‍ ഒന്നിച്ച് ജീവിക്കുന്ന കാമുകന് വിഷം നല്‍കിയത് എന്നാണ് പോലീസ് പറയുന്നത്. 

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, അമൃത്‌സര്‍ സ്വദേശിയായ റോസിയുടെ ആദ്യഭര്‍ത്താവ് രജീന്ദര്‍പാലാണ്. ഇയാളെ ഉപേക്ഷിച്ചാണ് റോസി ധരംപാലിനൊപ്പം റോസി ഇറങ്ങിവന്നത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ ധരംപാലിനൊപ്പമായിരുന്നു ജീവിച്ചിരുന്നത്. അതിനിടെയാണ് സാഹിബ് മാസിയ എന്നയാളുമായി റോസി ബന്ധം സ്ഥാപിക്കുന്നത്. എന്നാല്‍ ധരംപാലുമായുളള ബന്ധം ഇയ്യാള്‍ക്കൊപ്പം ജീവിക്കാന്‍ തടസമായി വന്നതോടെയാണ് ഇരുവരും ചേര്‍ന്ന് ധരംപാലിനെ കൊല്ലാന്‍ തീരുമാനിച്ചത്.

ധരംപാലിനെ വധിക്കാനായി റോസിയും സാഹിബ് മാസിയയും ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തി. പദ്ധതി പ്രകാരം രാത്രിയില്‍ ധരംപാലിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി. തുടര്‍ന്ന് ധരംപാലിന് ശാരീരിക അസ്വാസ്ഥ്യതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി ഇതിനിടയില്‍ ധരംപാലിന് അസുഖമാണെന്ന കാര്യം അയാളുടെ പിതാവിനെയും റോസി അറിയിച്ചു.

 പിതാവെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാല്‍ സംഭവത്തിലെ അസ്വഭാവികത മൂലം പിതാവ് പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് റോസിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ ദുരൂഹുത പുറത്ത് എത്തിയത്. മാസിയ ഇപ്പോള്‍ ഒളിവിലാണ്.