തമിഴ്നാട് സ്വദേശിനി കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്നും മുപ്പത്തിരണ്ട് ലക്ഷത്തി നാൽപ്പതിനായിരം രൂപ പിടിച്ചെടുത്തു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ഉമ്മു സൽമാനിൽ നിന്നാണ് സിഐഎസ്എഫ് പണം പിടികൂടിയത്. 

സഹോദരനോടും മക്കളോടുമൊപ്പം ദുബായിയിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു ഉമ്മു സൽമാൻ. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായിയിലേക്ക് പോകുന്ന EK 523 വിമാനത്തിലെ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്നിറക്കി പരിശോധന നടത്തുകയാണ്.