Asianet News MalayalamAsianet News Malayalam

പാലക്കാട് വൃദ്ധയെ മർദ്ദിച്ച മരുമകൾക്കെതിരെ പൊലീസ് കേസെടുത്തു

  • സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു
Woman booked after video shows her beating up old mother in law

പാലക്കാട്: പാലക്കാട് പിരായിരിയിൽ  വയോധികയെ മരുമകൾ മർദ്ദിച്ച സംഭവത്തില് പൊലീസ് കേസെടുത്തു. നോർത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. വയോധികയായ സരോജിനിയെ മരുമകൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മരുമകള്‍ക്കെതിരെ സരോജിനിയുടെ മകൾ പ്രേമ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി 341, 324 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios