തിരുവനന്തപുരം: ആശ്രമം നടത്തിപ്പുകാരന്‍ ക്രൂരമായി മർദിച്ചെന്ന് പരാതി . ആശ്രമത്തിലെ ജീവനക്കാരിയായ സ്‌ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളരിയില്‍ ധാര്‍മിക ആശ്രമം നടത്തിപ്പുകാരനായ ബാലചന്ദ്ര സ്വാമി മര്‍ദിച്ചെന്നാരോപിച്ച് പാറശാല പരശുവയ്ക്കല്‍ സ്വദേശി ശ്രീലതയാണ് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ശ്രീലത പാറശാല പൊലീസീല്‍ പരാതി നല്‍കി . ബാലചന്ദ്ര സ്വാമിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.