വയനാട്: വൈത്തിരിയിൽ നായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു.അംബേദ്കർ കോളനിയിലെ രാജമ്മയാണ് മരിച്ചത്.തൊഴിലുറപ്പ് ജോലിക്ക് പോയപ്പോഴാണ് ഇവരെ നായ ആക്രമിച്ചത്. ആക്രമണം നടത്തിയ റോട്‌വീലർ നായയുടെ ഉടമക്കെതിരെ നരഹത്യക്ക് കേസെടുത്തു.