ഇവരെ അപ്പാച്ചിമേട്ടിലെ കാര്‍ഡിയോളജി സെന്‍ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പത്തനംതിട്ട: മലകയറുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട ആന്ധ്രപ്രദേശ് സ്വദേശിനി മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ നിന്നുമുള്ള ഗുഡ്‍ല ചന്ദ്രകാന്തം (50)മാണ് മരിച്ചത്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ ഇവരെ അപ്പാച്ചിമേട്ടിലെ കാര്‍ഡിയോളജി സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred